പുറപ്പാട്പടര്ന്നു കത്തുമാ മു ള്പ്പടര്പ്പതില്-
ഉയര്‍ന്നു കേട്ടതാണീ ദൃഡസ്സ്വരം.
"അടുത്തിടേണ്ട നീ അഴിയ്ക്ക പാദുകം
അശുദ്ധി നീക്കീടൂ വിശുദ്ധമാണിടം.
എന്‍ ജനതതി ഇസ്രയേലതിന്
ദുരിതരോദനം കേട്ടിടൂന്നു ഞാന്‍
മടിച്ചിടാതെ നീ തിരിച്ചു പോകുവിന്‍
ഞാനാകുന്നവന്‍ അയയ്ച്ചിടുന്നിതാ
അമിക്കയറുകള് മുറിച്ചു നീക്കുവാന്‍
നുകക്കയറുകള് തകര്‍ത്തെറിയുവാന്‍
ചെങ്കടലിനെ പിളര്‍ത്തി നീങ്ങുവാന്‍
വന്‍ കരങ്ങളില്‍ ശക്തി കാണ്‍കനീ.".....
V.A

