മരുഭൂമിയിലെ മണല്‍ക്കാറ്റുപോലെ അവന്‍ കടന്നുവരുന്നു രൌദ്രമായഭാവത്തോടെ പ്രാകൃതമായ് വേഷ വിധാനത്തോടെ ഒട്ടകരോമക്കുപ്പായവും അരയില്‍ മുറുക്കിക്കെട്ടിയതോല്‍വാറും, വെട്ടുക്കിളിയും കാട്ടുതേനും അവന്റ്റെ ഭക്ഷണം..
അവന്‍ ഉച്ച്സ്ഥായി യായ ശബ്ദ്ത്തോടെ വിളിച്ചുപറയുന്നു..അണലി സന്തതികളേ വരുവാനുള്ള ദോഷത്തില്‍നിന്നു ഒഴിഞ്ഞുമാറുവിന്‍..മരുഭൂമിയിലെ കഠിന വിഷമുള്ള സര്‍പ്പവിഷത്തേക്കാലും കാഠിന്യമുള്ള കോപത്തോടെ..
മരീചികയ്ക്കടുത്തല്ല അവന്റെ താമസം. മഴക്കാടുകളിലെ സ്വച്ഛതയിലുമല്ല മഴ പോലെ മണല്‍ത്തരികള്‍ ചിതറിപ്പറക്കുമ്പോള്‍ പുകപോലെ പൊടിക്കാറ്റു വീശുമ്പോള്‍ ചുട്ടു പഴുത്ത കരിമ്പാറയുടെ വിടവില്‍ അവന്‍ ധ്യാനത്തിനിരിയ്ക്കുന്നു
രാത്രിയില്‍ വാലില്‍ വളഞ്ഞുകുത്തുവാനുള്ള വിഷവുമായി കരിന്തേളുകള്‍ ഇരപിടിയ്ക്കാനിറങ്ങുന്ന് രാത്രിയില്‍ , കൂര്‍ത്തമുള്ളുകളുള്ള കള്ളിമുള്ളിനുള്ളിലെ കോടരത്തില്‍ നിന്നും നീണ്ടചിറകുള്ള കൂമന്‍ ത ന്റ്റെ ചിറക് കുടഞ്ഞ് പറന്നകന്നപ്പോഴും അവന്‍ ഉറങ്ങുന്നുണ്ടായിരുന്നില്ല.അസ്ഥികള്‍വരെ അരിച്ചിറങ്ങുന്ന മരുഭൂമിയിലെ തണുത്ത രാത്രിയില്‍ തീഷ്ണവാനായ യഹോവയോടുള്ള സംഭാഷണത്താല്‍ അവന്റ്റെ ശരീരം ചൂടുപിടിച്ചുതന്നെയിരുന്നു.....
കേട്ടോ ഒരുത്തന്‍ വിളിച്ചുപറയുന്നത്:മരുഭൂമിയില്‍ യഹോവയ്ക്കു വഴിയൊരുക്കുവിന്‍:നിര്‍ജ്ജന പ്രദേശത്തു നമ്മുടെ ദൈവത്തിനു ഒരുപെരുവഴി നിരപ്പാക്കുവിന്‍......................................
V.A