Thursday, July 29, 2010

മാഫിയായില്‍ നിന്ന് മാനസാന്തരത്തിലേയ്ക്ക് My personal encounter with a former mafia leader.

മാഫിയായില്‍ നിന്ന് മാനസാന്തരത്തിലേയ്ക്ക്

My personal encounter with a ,former mafia leader.


നിറുത്താതുള്ള കോളിംഗ് ബെല്ലടി ശബ്ദം കേട്ടാണു ഞാനുണര്‍ന്നത്.ദേഷ്യവും വന്നു അവധി കിട്ടിയിട്ട് ക്ഷീണം മാറുന്ന വരെ ഒന്നുറങ്ങാന്നു വച്ചാല്‍ സമ്മതിക്കില്ല
എന്നു പറഞ്ഞോണ്ട് ഞാനെണീറ്റു ചെന്നു വാതില്‍ തുറന്നു.
ആരാ എന്താ എന്നു ചൊദിക്കന്നതിനു കാത്തു നില്‍ക്കാതെ ആളകത്തോട്ടു കയറി.
മുംബയിലെ ഫ്ലാറ്റില്‍ ഞങ്ങള്‍ മൂന്നു പേരാണു താമസം.എന്‍റെ കൂട്ടുകാരനെ അന്വെഷിച്ചെത്തിയതാണു കക്ഷി.
മുഖവുര ഒന്നും കൂടാതെ അവന്‍റെ കംമ്പ്യൂട്ടറെടുത്തു ശരിയാക്കി ആളു തിരിച്ചു പോയി.
പേരു ചോദിച്ചിട്ടു അജിത്തെന്നു പറഞ്ഞു.എന്തൊ എനിക്കയാളെ പിടിച്ചില്ല.
എബ്രഹാം വന്നപ്പോഴേ ഞാന്‍ പറഞ്ഞു.

“ഇയാടെ ഒരു ഫ്രണ്ട് വന്നിട്ടുണ്ടായിരുന്നു.കമ്പ്യൂട്ടര്‍ ശരിയാക്കി തിരിച്ചു പോയി.എന്നോട് നേരത്തേ ഒന്നു പറയണ്ടേ. നല്ലോരൊറക്കം കളഞ്ഞു.’’
അവനറിയാം എന്‍റെ ജോലിയ്ക്കു നല്ല കഷ്ടപ്പാടുണ്ടെന്നും,ഒരവധി കിട്ടിയാല്‍ ഞാനൊന്നു നടുവു നൂര്‍ക്കാന്‍. ബോധം കെട്ടുറങ്ങാറുളളതും.

“നീ ഇപ്രാവശ്യം ഒന്നു ക്ഷമിക്ക്. അവനങ്ങനാ.അജിത്തിന്‍റെ സ്വഭാവത്തില്‍. നമ്മള്‍പ്രതീക്ഷിക്കുന്ന പലതും
ഇല്ലങ്കിലും.അവന്‍ നല്ലവനാടാ, വളരെ ശാന്ത സ്വഭാവമുള്ളവന്‍ എന്‍റെ കൂടെ ആരാധനയ്ക്കു വരുന്ന ഒരു നല്ല വിശ്വാസിയാ അവന്‍. .ഞാന്‍ അജിത്ത് വരുമെന്ന് കാര്യം പറയാന്‍ വിട്ടു പൊയി..
നീ അങ്ങു ക്ഷമീ..“
എബ്രഹാം എന്നെ ആശ്വസിപ്പിക്കാന്‍.ശ്രമിച്ചു.

(എബ്രഹാം ഒരു പെന്തക്കോസ്തു വിശ്വാസിയാണ്‍ എല്ലാ ഞായറാഴ്ചയും വെളളയും വെളളയും ഇട്ട് ആരാധനയ്ക്കു പോകുന്ന് ഒരു സത്യ ക്രിസ്ത്യാനി)

എടാ നിനക്കറിയാമൊ അജിത്താരായിരുന്നെന്നു?????
വല്ല ഭീകരവാദിയോ ,പിടികിട്ടാപ്പുള്ളിയോ മറ്റൊ അണൊ ഞാന്‍ കളിയാക്കി….
അവന്‍ അതിനേക്കാള്‍ ഭീകരനായിരുന്നെടാ…
എബ്രഹാം കള്ളം പറയില്ല എന്നെനിക്കറിയാം…
എങ്കിലും വിശ്വാസം വരാതെ ഞാനവനെ നോക്കി.
നിനക്കറിയാമൊ ഇവിടുത്തെ Under World നെപ്പറ്റി.ഞാന്‍.
കേട്ടിട്ടുണ്ട്. ഹാജി മസ്താന്‍. കരിം ലാല, ദാവൂദ്…ചോട്ടാ രാജന്‍……അബു സലിം ….ഞാന്‍ എന്‍റെ അറിവു നിരത്തി…….
അതെ അവന്‍. ബാങ്ളൂ രുള്ള ഒരു മാഫിയാ ലീഡറായിരുന്നു….നീ ഒരു കാപ്പിയിട് ഞാന്‍ ബാക്കി പറയാം. അവന്‍ ക്ഷീണിച്ചു വന്നതല്ലേ കാപ്പിയിട്ടു കൊടുത്തേക്കാമെന്ന് ഞാനും വിചാരിച്ചു..

അപ്പൊ നീ പറയുന്നതു അവന്റെ പഴയ ജീവിത സാഹചര്യങ്ങളായിരിക്കാം ‌ അവന്റെ മൌന പ്രകൃതത്തിനു പിമ്പില്‍. അതെ …..അവന്‍ പൂര്‍ണ്ണമാ‍യി മാറി……...കാപ്പികുടിച്ചുകൊണ്ട് എബ്രഹാം പറഞ്ഞു തുടങ്ങി..

മുമ്പ് അപ്പോള്‍. എന്തായിരിക്കും …..ഞാന്‍ ചിന്തിച്ചിരുന്നു പൊയി.
എന്താ അവന്‍.ഇങ്ങനെ മാറാന്‍ കാരണം??
ഏതോ ഒരു മീറ്റിംഗില്‍ വച്ചാണ് എന്നവന്‍.പറഞ്ഞു. എനിക്കു വ്യക്തമായിട്ടു അറിയില്ല.
ആത്മീയ പക്വതയുള്ളവരങ്ങനെയാ…….പഴയതൊന്നും ചികഞ്ഞു ചോദിച്ചു വിഷമിപ്പിക്കില്ല എന്നെനിക്കു തോന്നി.

പഴയതു കഴിഞ്ഞു പൊയി അവന്‍ പുതിയ സൃഷ്ടിയാണ്………..എബ്രഹാം പ്രസംഗം…തുടങ്ങി…
.നീ അവന്‍ വരുമ്പോള്‍ ചോദിച്ചു നോക്ക്.അടുത്ത് ആഴ്ച്ച അവന്‍.വീണ്ടും വരും ..
എനിക്ക് അജിത്തിനേക്കുറിച്ചു കൂടുതല്‍ അറിയാനുളള ആകാംക്ഷ വര്‍ധിച്ചു. പക്വതക്കുറവുകൊണ്ടായിരിക്കും…..
പണ്ടേ ഇന്വസ്റ്റിഗേഷന് അതും ക്രൈമുമായി ബന്ധപ്പെട്ടതു എനിക്കു വളരെ ഇഷ്ടമാണ്..
എന്തായിരിക്കും …അവന്‍റെയീ മനം മാറ്റത്തിനു പിമ്പില്‍??

പിറ്റേ ആഴ്ച് അവന്‍ വന്നു .ഇപ്രാവശ്യം വളരെ കാര്യമായിട്ടു ഞാന്‍ അജിത്തിനെ സ്വീകരിച്ചു ..എനിക്കു കാര്യങ്ങള്‍ അറിയണമല്ലോ. അധികം മിണ്ടാത്ത് ആളെ മിണ്ടിപ്പിക്കാനുള്ള് പണി ഞാന്‍ ചെയ്തുകൊണ്ടിരുന്നു

ഭയങ്കര പുള്ളിയല്ലേ മുന്‍പിലിരിക്കുന്നത്…വന്നപാടെ ഞാനൊരു ചായയൊക്കെ ഇട്ടു കൊടുത്തു അടുത്തു കൂടി..എബ്രഹാമും കൂടെയുണ്ടായിരുന്നതു അവനു സന്തോഷമായി. ഞങ്ങളുടെ സഹമുറിയന്‍ സ്റ്റാന്‍ലിയും അന്നുണ്ടായിരുന്നു.
അജിത്തിനു ഒരു നാല്പതു വയസു പ്രായം പറയും..സാധാരണ പൊക്കവും വണ്ണവുമുള്ള ഒരു ചെറുപ്പക്കാരന്‍ അസാധാരണമായി ഒന്നും തന്നേയില്ല പറയുവാന്‍..“ഇയാളായിരുന്നൊ വലിയ മാഫിയാ തലവന്‍ “ ഞാന്‍ മനസ്സില്‍ പറഞ്ഞു.

അജിത്തിന്‍റെ മാനസാന്തരത്തിന്റെ കാരണമെന്തായിരിന്നു..എങ്ങനെ ക്രിസ്ത്യാനിയായി….അറിഞ്ഞാല്‍ കൊള്ളാമെന്നുണ്ട്.. ഞാന്‍ ചോദ്യമാരംഭിച്ചു…………..

ആദ്യമൊന്നു മടിച്ചെങ്കിലും ..അതു മറ്റുള്ളവര്‍ക്ക് നന്മയിലേക്കുള്ള ഒരു ചൂണ്ടു പലകയാകും എന്നുള്ള എബ്രഹാമിന്റെ പ്രോത്സാഹനം..അജിത്തിനെ വാചാലനാക്കുവാന്‍ തുടങ്ങി…

പിന്നീട് ഞാ‍ന്‍ കേട്ടു തുടങ്ങിയതു അവിശ്വസനീയമായ കാര്യങ്ങളൊക്കെത്തന്നെയായിരുന്നു.
കണ്ണിമ ചിമ്മാതെ ഞാന്‍ കേട്ടു കൊണ്ടിരുന്നു..

കുഞ്ഞുന്നാളവനനുഭവിച്ച കൊടിയ ദാരിദ്ര്യത്തിന്റെ കഥ..പട്ടണി

കിടന്നു കിടന്നു അമ്മയും പെങ്ങളുമൊന്നിച്ചു മരിക്കാന്‍ തീരുമാനിച്ച
കഥ..ഭക്ഷണം മോഷ്ടിച്ച്തിനു കിട്ടിയ് ക്രൂരമായ തല്ലിന്റെയും അപമാനത്തിന്റെയും കഥ….അപ്പന്റെ ക്രൂരതയുടെയും അവിശുദ്ധ ബന്ധങ്ന്‍ളുടേയും മദ്യപാനത്തിന്റെയും കഥ.കണ്ണീരൊഴുക്കി കരഞ്ഞു പ്രാര്‍ത്ഥിയ്ക്കുന്ന ഒരമ്മയുടെ കഥ...
സമൂഹത്തോടു മുഴുവന്‍ പകയുമായി നടന്ന കൌമാരത്തിന്റേയും
ആദ്യമായിച്ചെയ്ത പ്രതികാരത്തിന്റേയും കഥ. ചെറിയ അടിപിടി
മോഷണം പിടിച്ചുപറി എന്നിവയില്‍
നിന്ന് വരുമാനം ഉണ്ടാകാന്‍ തുടങ്ങിയപ്പോള്‍ അതിനേക്കാള്‍ കൂടുതല്‍
വരുമാനമുണ്ടാക്കാവുന്ന പണികളിലേക്കു അജിത്ത് പോകുവാന്‍
തുടങ്ങിയ കഥ....

ഗുണ്ടാപ്പിരുവും കൂലിത്തല്ല്ലുമായി അജിത്ത് പേരെടുത്തു
കഴിഞ്ഞപ്പൊള്‍ കസ്റ്റമേഴ്സ് അവനേത്തേടി വന്നു തുടങ്ങി.
ചിലയിടങ്ങളിലെ നിശാ സൌധനങ്ങളുടെ കാവല്‍ ചുമതല
ഏറ്റെടുത്തു നടത്തുവാന്‍ തുടങ്ങിയപ്പൊള്‍ ‌മാസ വരുമാനം
ലക്ഷങ്ങളായി.
ആഘോഷങ്ങള്‍ പഞ്ചനക്ഷത്ര ഹോട്ടലുകളിലായി.കൂടെ
ബാങ്ങളൂരിലെ നിശാ സുന്ദരികളും. .
കൂട്ടുകാര്‍ പലരും കൊലപാതകികള്‍.
ഒരു സ്റ്റാറുള്ളവര്‍, രണ്ടും അതിനു മുകളിലേക്കും പദവികളുള്ളവര്‍.

അജിത്തിന്‍റെ
ഭാഷയില്‍ എത്രപേരെ കൊന്നിട്ടുണ്ട് എന്നതിനെ അടിസ്ഥാനമാക്കിയായിരിന്നു അവരുടെ സ്റ്റാറിന്‍റെ എണ്ണം നിശ്ചയിക്ക്പ്പെടുക.അതെനിക്കു പുതിയൊരറിവായിരുന്നു.

ബാങ്ങ്ളൂരിലെ പ്രശസ്തനായൊരു ക്രിമിനല്‍ വക്കീലും ഇവരെ
തന്‍റെ പല അനധികൃതമായ ഇടപാടുകള്‍ക്കും പകപോക്കലിനുമയി ഉപയോഗിച്ചു

വന്നിരുന്നു.പോലീസ് പിടിയിലാകുമ്പോളൊക്കെ ഇയാളായിരുന്നു അജിത്തിന്‍റെ രക്ഷകന്‍.
അയാളുടെ ഇടപാടുകള്‍ക്ക് സഹായിയാക്കുക എന്നതായിരുന്നു പ്രത്യുപകാരം.
പോലീസ് കസ്റ്റ്ടിയില്‍ അനുഭവിച്ചതായ കാര്യങ്ങള്‍ കേട്ടിരിക്കാന്‍ തന്നേ പ്രയാസം.

തലകീഴായി കെട്ടിത്തൂക്കിയിടുക………കൈ പുറകിലായി വിലങ്ങു വെച്ചു തൂക്കിയിട്ട് മര്‍ദ്ദിക്കുക

തുടങ്ങിയ കാര്യങ്ങള്‍….

കൈയ്യും കാലും കെട്ടി ഒരു ഉലക്കപൊലുള്ള കമ്പിയില്‍ തൂക്കിയിട്ടു മര്‍ദ്ദിക്കുന്നതായിരുന്നു ഏറ്റവും ഭീകരവും സഹിക്കാന്‍ പറ്റാത്ത വേദന ഉളവാക്കുന്നതെന്നുമാണ് അജിത്തു
പറഞ്ഞത്.ക്രിമിനല്‍സിനോട് പോലീസ് ഇങ്ങനെ ഇടപെടുന്നതില്‍ എനിക്കു തെറ്റുതോന്നിയില്ല.
ആദ്യമായി ദൈവത്തെവിളിച്ചുപോയതവിടെവെച്ചെന്ന് അവന്‍ പറഞ്ഞു…. വേദനയില്‍ നിന്ന് രക്ഷപെടാന്‍ വിളിച്ചുപോയതാണ്……

..പോലീസുകാര്‍ ഏറ്റവും ക്രൂരമായി ചോദ്യം ചെയ്യുത് കള്ളന്മാരെയാണെന്ന് അവന്‍റെ

അനുഭവം……….

മുതിര്‍ന്ന തടവുകാര്‍ കൌമാരക്കാരായ പുതുതടവുകാര്‍ക്കായിനടത്തുന്ന
അടിപടിയേപ്പറ്റി ഞാനാദ്യമായി കേള്‍ക്കുകയായിരുന്നു.
ഒരിക്കല്‍ തടവുചാടി വിലങ്ങുമായി ഓടി രക്ഷപെട്ട് രാത്രിയില്‍
ഒരു ലെയ്ത്തില്‍ ചെന്നു വിലങ്ങു ധൃതിയില്‍ അറുത്തപ്പൊഴുണ്ടായ കൈയ്യിലെ മുറിവ് അവനെന്നെ കാണിച്ചു
തന്നു…..
ബാങ്ളൂ രിലെ ഒരു പബ്ബിനുള്ളില്‍ നടത്തിയ വെടിവെയ്പ്പ് ആരെയും മുറി‌‌‌വേല്‍പ്പിക്കാനായിരുന്നില്ല
വെറുതേ……ഒരു തമാശയ്ക്ക്,ഭിത്തിയിലെ പാടുകള്‍ കാണുവാന്‍. ഇപ്പൊളോര്‍ക്കുമ്പോള്‍ ലജ്ജ തൊന്നുന്നുവെന്ന് അജിത്ത്.

കേരളത്തിലും മറ്റും നടത്തിയ തട്ടിപ്പുകള്‍ ഇങ്ങ്നെ ആയിരുന്നു
.പുതിയ വാഷിംഗ് പൌഡര്‍ എന്നു പറഞ്ഞു വീടുകള്‍ തോറും കയറിയിറങ്ങി
ബ്രാണ്ടട് വാഷിംഗ് പൌഡര്‍ പുതിയ ലേബലില്‍
സാമ്പിള്‍ കൊടുത്തു വിശ്വാസം വരുത്തി, വലിയ പായ്ക്കറ്റ്
ഉപ്പുപൊടിയും കളറും, പതയുന്ന കെമിക്കലും ചേര്‍ത്തുണ്ടാക്കിയതു കൊടുത്തു
പൈസ വാങ്ങി മുങ്ങുക എന്നതായിരുന്നു അവരുടെ തന്ത്രം.ലോഡ്ജില്‍ വച്ചായിരുന്ന്
നിര്‍മ്മാണം (ഇനി ഇപ്രകാരം ആരും പറ്റിക്കപ്പെടാതിരിക്കാന്‍ ഇതും കൂടെ ഇവിടെ
എഴുതുന്നു)

ആദ്യമായിചെയ്ത ഒരു കൊലപാതകം അജിത്തു
പറഞ്ഞതിങ്ങനെയാണു ഒരാളെ അന്വേഷിച്ചു പൊയതാണ്‍ ഒരു വൈകുന്നേരം.. അവന്‍
താമസിച്ചിടത്തു ചെന്നന്വേഷിച്ചപ്പോള്‍ അജാനുബാഹുവായ ഒരാള്‍ ഇറങ്ങി വന്നു
അജിത്തിന്‍റെയൊപ്പം മറ്റന്‍പേരും മൂന്നു ബൈക്കിലായുണ്ടായിരുന്നു.

ഇവരുടെ ചോദ്യത്തിന്‍റെ റ്റോണ്‍ ഇഷ്ടപ്പെടാതെ അയാള്‍ ഇവരോടു കയറി കയര്‍്ത്തു
അത്രമാത്രം.
നിരപരാധിയായ അയാളുടെ ജീവന്‍ പൊലിയാനിടയാക്കിയ കാരണം വെറും നിസ്സാരം.
അയാളറിഞ്ഞില്ല് ഇവരാരണെന്ന്….കൂടെയുളളവര്‍ മദ്യലഹരിയില്‍ ബൈക്കിനിടയില്‍ നിന്ന്
വാളുകള്‍ വലിച്ചൂരി ,നീ ഞങ്ങളെ മര്യാദ പഠിപ്പിക്കുന്നോടാ എന്ന ചോദ്യത്തോടെ
കുത്തുകയായിരുന്നു ചെയ്തത്

അജിത്തും കുത്തി..കൂട്ടത്തിലൊരുവന്‍റെ കുത്ത് അയാളുടെ കഴുത്തിനായിരുന്നു.അയാള്‍
പിറകിലോട്ട് മറിഞ്ഞു വീഴുന്നതു കണ്ടുകൊണ്ടാണ്‍ അവര്‍ ഇരുളിന്‍റെ
മറവിലൊളിച്ചത്.….ആരൊ എഴുതിയതു ഞാനോര്‍ത്തു ആ നിരപരാധി ആരുമാകാം
തെറ്റായ സമയത്തു
തെറ്റായ ഇടത്തു എത്തിപ്പെട്ടാലുള്ള അപകടം……….
അധിക കാലം നീണ്ടു പോയില്ല ഈ സ്വൈര വാസം .പുതിയ സിറ്റി
കമ്മീഷണറുടെ മേല്നോട്ടത്തില്‍ വന്ന ക്രൈം സ്ക്വാഡ് ഗുണ്ടകള്‍ക്കായി വലവിരിച്ചു.ഷാര്‍പ്പ്
ഷൂട്ടേര്സ് അടങ്ങിയ അവരുടെ ടീം ശക്ത്മായി മുമ്പോട്ടു നീങ്ങി.ഗവര്ണ്മെന്റിന്റെ
പിന്‍ ബലവും അവര്‍ക്കുണ്ടായിരുന്നു.

അജിത്തിന്‍റെ പ്രിയപ്പെട്ട കൂട്ടാളി സ്വന്തം ഭാര്യയുടെ മുന്നില്‍ വച്ചു പോലീസിനാല്‍
കൊല്ലപ്പെട്ടു.ഉന്മൂലനം ചെയ്യുക എന്നതായിരുന്നു പോലീസിന്‍ മുകളില്‍ നിന്ന്
കിട്ടിയ നിര്‍ദ്ദേശം. “ഫേക്ക് ഇന്സിഡന്‍റ്റ്സ്“ ഉണ്ടാക്കി ഗുണ്ടകളേ കൊല്ലുക
എന്നതായിരുന്നു അവരുടെ രീതി.കൂട്ടാളികള്‍ പലരും ഓരോരുത്തരായി കൊല്ലപ്പെട്ടു
കൊണ്ടിരുന്നു.ചിലര്‍ അകത്തുമായി.. മറ്റുള്ളവര്‍ ഒളിവില്‍ പോയി
ഇനി നില്‍ക്കുന്നതു അബദ്ധമെന്നു മനസിലാക്കി അജിത്ത് കേരളത്തിലുള്ള ഒരു
ബന്ധുവിന്‍റെ വീട്ടിലേക്കു മുങ്ങി..അജിത്തിന്‍റെ അമ്മയുടെ ബന്ധുക്കള്‍ കേരളത്തിലുണ്ട്.അവര്‍ക്കൊന്നും തന്നേ അജിത്തിന്‍റെ രഹസ്യ ജീവിത്തേക്കുറിച്ചു അറിവുണ്ടായിരുന്നില്ല…..
അവിടെ വച്ചാണ് അവന്‍റെ ജീവിതത്തിലെ നിര്ണ്ണായകമായ കാര്യം സംഭവിച്ചത്.
അവരെല്ലാം കുടുംബമായി ഒരു പ്രാര്ത്ഥനാ മീറ്റിംഗിനു പോകാനിരിക്കെയാണ് ഇദ്ദേഹത്തിന്‍റെ രംഗപ്രവേശനം.എന്തു ചെയ്യാന്‍ പറ്റും ഒടുവില്‍ അജിത്തും കൂടി വരാം എന്നു സമ്മതിച്ചു.
അവനാണെന്‍കില്‍ എവിടേലും ഒന്നൊളിച്ചു താമസിച്ചാല്‍ മതി എവിടെയാണെങ്കിലും വിഷയമില്ല എന്ന വിചാരമായിരുന്നു അപ്പോളവനു..പ്രാര്‍്ത്ഥനാലയത്തില്‍ ചെന്ന്പ്പൊഴാണ്‍ കക്ഷി അറിയുന്നത് ഏഴു ദിവസത്തേയ്ക്കു പുറത്തുപോകാനൊക്കില്ല അതിനേക്കാളൊക്കെ പ്രശ്നം സിഗരറ്റ് വലി പാടില്ല എന്നുള്ളതായിരുന്നു.ഒരു ദിവസമായി, കടിച്ചു പിടിച്ചിരുന്നു,പറയുന്നതും കേള്‍ക്കുന്നതും പുതിയ
കാര്യങ്ങള്‍.ഒന്നും മനസിലാകുന്നില്ല.പുറത്തു പോകാനും പറ്റില്ല. ഒന്നും ശ്രദ്ധിക്കാതെ നാലഞ്ചു ദിവസം കഴിഞ്ഞു..

പ്രസംഗമോ പാട്ടോ ഒന്നും ഇതുവരെ ജീവിതത്തില്‍ കേട്ടിട്ടില്ല.യേശുവിനേക്കുറിച്ചു അറിയുകയുമില്ല..ചുറ്റുപാടുമുള്ളവര്‍ കരയുകയും ഉറക്കെ പാടുകയുമൊക്കെച്ചെയ്തപ്പൊള്‍ ഇവര്‍ക്കെല്ലാം വട്ടാണെന്ന് വിചാരിച്ചു ഉള്ളില്‍ ചിരിച്ചു കൊണ്ട് അജിത്തിരുന്നു.ഏതായാലും പുറത്തിറങ്ങാന്‍ പറ്റില്ല എന്നാല്‍ ഈ പറയുന്നത് ഒന്നു ശ്രദ്ധിച്ചേക്കാം
എന്നുവിചാരിച്ചു ..പ്രസംഗം ക്രിസ്തുമൂലം ലഭിക്കുന്ന സ്മ്പൂര്‍ണ്ണമായ പാപ വിമോചനത്തേക്കുറിച്ചും സമാധാനത്തെക്കുറിച്ചുമായിരുന്നു…

ആദ്യമായി അജിത്തിന്‍റെ മനസ്സില്‍ താന്‍ ചെയ്തതും ചെയ്യുന്നതും തെറ്റാണെന്നുള്ള ഭയങ്കരമായ കുറ്റബോധം നിറയുവാന്‍ തുടങ്ങി……കൊടും പാപിയാണെന്നുള്ള ചിന്ത അവനെ വല്ലാത്തൊരവസ്ഥയില്‍ കൊണ്ടെത്തിച്ചു..

പുറത്തിറങ്ങിയാലുടനെ മരിച്ചു കളയണം എന്നു ചിന്തിക്കുവാന്‍ അവന്‍ തുടങ്ങി..ഇതുവരെ
അനേകര്‍ക്ക് ശല്യമായിരുന്നു മരണം തന്നേ പോംവഴി ആര്‍ക്കും തന്നോട് ക്ഷമിയ്ക്കുവാന്
കഴിയുകയില്ല ദൈവത്തിനു പോലും….ആറാമത്തെ ദിവസം മുഴുവന്‍ കൊടും നിരാശയിലൂടെയും
പാപ ചിന്തയിലൂടെയും അജിത്തു കടന്നുപൊയിക്കൊണ്ടിരുന്നു…അന്നു വൈകുന്നരത്തേ
പ്രസംഗത്തില്‍ പാപമോചനത്തിനായി ഏറ്റുപറയാന്‍ ആഹ്വാനമുണടായപ്പൊള്‍ അനേകര്‍
തങ്ങളുടെ പാപ മോചനത്തിന്‍റെ സന്തോഷം പങ്കുവച്ചപ്പോള്‍ അജിത്ത് ആദ്യമായി
കരയുവാന്‍ തുടങ്ങി.താന്‍ കണ്ണടയ്ക്കുമ്പോള്‍ കാണുന്നത് കഴുത്തില്‍ കുത്തേറ്റ് പിറകിലേയ്ക്കു
വീണു മരിയ്ക്കുന്ന ഒരാളുടെ ചിത്രമായിരിന്നു.,,,കണ്ണടച്ചു പ്രാര്തഥിയ്ക്കുമ്പോളെല്ലാം.. വീണ്ടും
‌വീണ്ടും കാണുന്നത് ഒരേ ഒരു ചിത്രം…

അജിത്തു ഉറക്കെ കരയുവാന്‍ തുടങ്ങി….പരിസരം മറന്നുള്ള നില‌വിളി..ചുറ്റുപാടുമുള്ള
ശബ്ദത്തില്‍ ലയിച്ചു ഒരു ആരവമായി അന്തരീക്ഷത്തില്‍ മുഴങ്ങിക്കൊണ്ടിരിയ്ക്കുമ്പോള്‍
…വീണ്ടും കണ്ണില്‍ തെളിയുന്നത് തന്‍റെ കുലപാതകത്തിന്‍റെ ചിത്രം……മോചനമില്ലേ ദൈവമേ…
ക്ഷമിക്കണേ ദൈവമേ എന്നു മനസ്സില്‍ പറഞ്ഞു കൊണ്ട്
നില്ക്കുമ്പൊള്‍ പ്രസംഗകന്‍ ദൂരെ നിന്ന് ആടുത്തു വന്ന് അജിത്തിന്‍റെ നേരെ കൈ

ചൂണ്ടിക്കൊണ്ടു പറഞ്ഞു ..മകനേ നിന്‍റെ കുലപാതകവും ഞാന്‍ ക്ഷമിച്ചിരിക്കുന്നു…

ഒരു നിമിഷം …..ഒരു പൊട്ടിത്തെറി മനസ്സിനുള്ളില്‍ സംഭവിച്ചതു അവനറിഞ്ഞു
അജിത്തിന്‍റെ ഭാഷയില്‍ പറഞ്ഞാല്‍ തന്‍റെ ജീവിതത്തില്‍ ഇതുവരെ അനുഭവിച്ചിട്ടില്ലാത്ത
മഹാ സന്തോഷം അന്നനുഭവിച്ചു…മന്സിനുള്ളിലെ വലിയ സമ്മര്‍ദ്ദം ഒഴിഞ്ഞുപോയതായി
അജിത്തറിഞ്ഞു..ക്രിസ്തുവിനാലുള്ള നിറ‌വ്
കാറ്റും കോളും പെട്ടന്ന് ശാന്തമായതുപോലുള്ള ഒരനുഭവം. ദൈവികസമാധാനം
അന്നുമുതല്‍ അവന്‍ അനുഭവിക്കുവാന്‍ തുടങ്ങി..അതുവരേയും അമര്‍ന്നു ഞരങ്ങി വിമ്മിഷടം അനുഭവിച്ചുകൊണ്ടിരുന്ന് അത്മാവു സ്വതന്ത്രമായതുപോലെ……കൂടു ഭേദിച്ചു വിഹായസിലെ സ്വാതന്ത്ര്യത്തിലേയ്ക്കു പറക്കുന്ന പക്ഷിയുടെ സന്തോഷം…..അവന്‍ വാക്കുകള്‍ കിട്ടുന്നില്ല
പറയുവാന്‍ കണ്ണുകള്‍ നിറയുന്നതു ഞാന്‍ കണ്ടു….ക്രിസ്തു തരുന്ന സ്വാതന്ത്ര്യം ഇതാണ്
അജിത്തു പറയുവാന്‍ തുടങ്ങി……

ബാങ്ങ്ളൂരില്‍ ഒരു പുതിയ മനുഷ്യനായി തിരിച്ചു ചെല്ലുന്നു ..കുറേ ദിവസം ആരുമറിയാതെ
ജീവിച്ചു പോലീസിന്‍റെ അന്വേഷണ തീവ്രത ഒന്നടങ്ങിയിരുന്നു…..ഒടുവില്‍ സ്വന്തം കൂട്ടുകാര്‍ തന്നേ
കണ്ടു പിടിച്ചു…അവരോട് തന്‍റെ മാനസാന്തരാനുഭവം,ക്രിസ്തു തന്നേ സ്വതന്ത്രനാക്കി എന്നതും
പങ്ങ്കു വച്ചപ്പൊള്‍ അവര് ചിരിചചു തള്ളി .ഒടുവില്‍ ഇവന്‍ നമുക്ക് ഒറ്റുകാരനായി
ത്തീര്ന്നേക്കാം എന്നുകണ്ട് കൊല്പ്പെടുത്താന്‍ തീരുമാനിച്ച രംഗം….യാക്കോബിനേപ്പോലെയുള്ള പ്രയാണം….അലിവുതോന്നിയ ഒരു കൂട്ടാളി വഴി ബോംബേ എന്ന മഹാ നഗരത്തില്‍ ഒരു
പുതു ജീവിതത്തിനായി എത്തപ്പെട്ടു.. അനേകര്‍ പാപകരമായ് ജീവിതം നയിക്കുന്ന നഗരത്തില്‍ ക്രിസ്തുവുമൊത്തുള്ള ഒരു വിശുദ്ധ ജീവിതം പ്രലോഭനത്തിന്‍റെ വിളികളാല്‍ കാലിടറുമോ
എന്നു തോന്നിയപ്പൊള്‍ ഒരു ദര്‍്ശ്ശനത്താല്‍ ദൈവം സംസാരിച്ചു മടക്കി വരുത്തി..
…ക്രിസ്തു കരങ്ങളില്‍ വഹിയ്ക്കുന്ന അനുഭവം……

എട്ടു വര്‍്ഷത്തിനു ശേഷം ..ബോംബെയിലെ ചര്‍ച്ചു ഗേറ്റിലൂടെ നട്ക്കുമ്പൊള്‍ ഒരു മാഗസിന്‍
വാങ്ങാനുണ്ടായ ഉള്‍‌വിളി വാങ്ങി പേജുകള്‍ മറിയ്ക്കുമ്പൊള്‍ അതാ
തന്‍റെയുള്‍പെടെയുള്ള് ഫോട്ടോയും..അതിലൊരുവാര്‍്ത്തയും..തന്‍റെയുള്‍പ്പെടെ
ബാങ്ങ്ളൂരില്‍ നിലവിലുണ്ടായിരുന്ന
ക്രിമിനല്‍ കേസുകള്‍ എല്ലാം കാലാവധി കഴിഞ്ഞതിനാല്‍ തള്ളിയിരിക്കുന്നു

എന്നുള്ളവാര്ത്ത..
അജിത്ത് സ്വന്തമായി ഒരുജോലിചെയ്തു ജീവിയ്ക്കുന്ന ക്രിസ്തുവിന്‍റെ ഒരുത്തമ
സാക്ഷിയാണ്.കുടുംബവുമൊത്തു ബോംബെയില്‍ ജീവിച്ചു അനുഗ്രഹമായ ഒരു ജീവിതം നയിക്കുന്നു..നാലുവര്ഷത്തിനു മുന്‍പ് ഞാനവനെ കണ്ടപ്പൊള്‍ ഇതായിരുന്നു അവന്‍റെ

അവസ്ഥ..
ഇപ്പോള്‍ അവന്‍ എവിടെയുണ്ട് എന്നൊന്നും എനിക്കറിയില്ല എവിടായിരുന്നാലും
ഒരുകാര്യം ഉറപ്പ് അവന്‍ മനോഹരമായ ഒരു ജീവിതം നയിക്കുന്നുണ്ടാവും ഭാര്യയും
കുട്ടികളുമൊക്കെയായിട്ട്..

അനുബന്ധം..

സ്റ്റാനലി(Stanly) എന്ന ഒരു കൂട്ടുകാരനേപ്പറ്റി സൂചിപ്പിച്ചിരുന്നല്ലോ കക്ഷി ഇപ്പോള്‍ കുടുംബമായി ലണ്ട്നിലുണ്ട് പുള്ളിയുടെ കൂട്ടുജോലിക്കാരനെ ജോലിയില്‍ നിന്ന് പിരിച്ചു വിട്ടു കാരണം മറ്റൊന്നുമല്ല ഡ്യൂട്ടി സമയ്ത്തുള്ള മദ്യപാനം സൂപ്പര്‍വൈസര്‍ പിടികൂടി.സൂപ്പര്‍ വൈസറാണെന്‍കില്‍ സ്റ്റാന്‍ലി‍യുമായി നല്ലഅടുപ്പമുള്ളയാള്‍ .സ്റ്റാന്‍ലി പറഞ്ഞു നോക്കി ഒരു രക്ഷയുമില്ല.സൂക്ഷ്മമായി ചെയ്യേണ്ട ഡയമെണ്ട് കട്ടിംഗായിരുന്നു ജോലി.പിരിച്ചുവിടപ്പെട്ടവനാനനെങ്കില്‍ വീടിന്റെ ആകെയുള്ള അത്താണി.ഇവന്‍ കാശയച്ചുകൊടുത്തിട്ടുവേണം കേരളത്തിലുള്ള അമ്മയ്ക്കും പെങ്ങമ്മാര്‍ക്കും കഞ്ഞി കുടിക്കാന്‍.ഒന്നുരണ്ടാഴ്ച്ച അങ്ങനെ പോയി...സ്റ്റാന്‍ലി ഇതിനിടെ നമ്മുടെ അജിത്തിന്‍റ്റേ മാനസാന്തരകഥ ഈ സൂപ്പര് വൈസറോട് വിവരിച്ചു അദ്ദേഹം

ശ്രദ്ധയോടെ കേട്ടിരുന്നു ഒടുവില്‍ .നമ്മുടെ സ്റ്റാന്‍ലി അയാളോടൊരു ചോദ്യം..സാറെ ദൈവത്തിന്‍ ഇത്രയും വലിയ കുലപാതകിയോടു ക്ഷമിക്കാമെങ്കില്‍‍ സാറിനെ ക്ഷമിച്ചൂടെ എന്ന്.സംഗതി ഏറ്റു പിറ്റെ ദിവസം ആളെ തിരിച്ചെടുത്തു അവസാനത്തെ അവസരം എന്ന മുന്നറിയിപ്പോടെ..പയ്യനൊരു പാഠം പഠിയ്ക്കുകയും ചെയ്തു..

No comments:

Post a Comment